മലപ്പുറം : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രത്യേക നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ്.

നിർമാണമേഖലയിലുള്ള വ്യാപാരസ്ഥാപനങ്ങളടക്കം അവശ്യസേവനങ്ങളിൽ പെടാത്ത സംരംഭങ്ങളുടെ നിലനിൽപ്പുതന്നെ നിലവിലെ സാഹചര്യത്തിൽ ബുദ്ധിമുട്ടിലാണ്. ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കു തിരിച്ചുപോയാൽ തൊഴിലാളിക്ഷാമവും ഈ സ്ഥാപനങ്ങളെ ബാധിക്കും. നിയന്ത്രണങ്ങളോടെ എല്ലാ സ്ഥാപനങ്ങളും തുറക്കാൻ അനുമതിനൽകണമെന്ന് മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.വി. അൻവർ, സെക്രട്ടറി കെ.പി. റിയാസ്‌ബാബു, ട്രഷറർ സലീം കാരാട്ട് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒരുവർഷത്തിലേറെയായി മാന്ദ്യം അനുഭവിക്കുന്ന വ്യാപാരമേഖലയിലുള്ളവർക്ക് നിയന്ത്രണങ്ങൾ കടുത്ത ആഘാതമേൽപ്പിക്കുമെന്ന് വൈസ് പ്രസിഡന്റ് ഹമീദ് കുരിക്കൾ പറഞ്ഞു.