പൂക്കോട്ടുംപാടം : തിരഞ്ഞെടുപ്പിലെ വിജയത്തിന് നന്ദി അറിയിക്കാനായി പി.വി. അൻവർ പൂക്കോട്ടുംപാടത്തെത്തി. അമരമ്പലം സി.പി.എം. ഓഫീസിൽ പ്രവർത്തകർ എം.എൽ.എയ്ക്ക് സ്വീകരണം നൽകി. വി.കെ. അനന്തകൃഷ്ണൻ പൊന്നാടയണിയിച്ചു. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് ഇല്ലിക്കൽ ഹുസൈൻ, അനിതാ രാജു, അനീഷ് കവളമുക്കട്ട, അബ്ദുൾഹമീദ് ലബ്ബ, ഡി.വൈ.എഫ്.ഐ. നേതാക്കളായ സുജീഷ് മഞ്ഞലാരി, അർജുൻ വെള്ളോലി, സുബിൻ കക്കുഴി എന്നിവർ പങ്കെടുത്തു.