എടക്കര : കോവിഡ് ‌നിയന്ത്രണങ്ങൾക്ക് അയവുവരുത്തിയ തിങ്കളാഴ്ച എടക്കര ടൗൺ ജനങ്ങളെക്കൊണ്ടു നിറഞ്ഞു.

വ്യാപാരസ്ഥാപനങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. റോഡരികിൽ വലിയ നിരയായി നിർത്തിയിട്ട വാഹനങ്ങൾ ഗതാഗതതടസ്സം സൃഷ്ടിച്ചു. ചൊവ്വാഴ്ച മുതൽ തുടങ്ങുന്ന കടുത്ത നിയന്ത്രണങ്ങളാണ് ആളുകളെ കൂടുതലായി ടൗണിലേക്ക് എത്തിച്ചത്. പെരുന്നാളിനു മുന്നോടിയായി വസ്ത്രങ്ങൾ, പലചരക്കുസാധനങ്ങൾ എന്നിവ വാങ്ങാനുള്ള തിരക്കിലായിരുന്നു ആളുകൾ. ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള മിനി ബസുകളിലും ധാരാളം യാത്രക്കാരുണ്ടായിരുന്നു.