പുളിക്കൽ : കോവിഡ് വ്യാപകമാകുന്നതിനാൽ ചെറുകാവ് ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ഈമാസം 15 വരെ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകൾ ഓൺലൈൻവഴി മാത്രമേ സ്വീകരിക്കൂ. ഓൺലൈൻവഴി സമർപ്പിച്ചശേഷം അപേക്ഷയും അനുബന്ധരേഖകളും ഫ്രണ്ട് ഒഫീസിനു സമീപം വെച്ചിരിക്കുന്ന പ്രത്യേക പെട്ടിയിൽ ഇടണം. അടിയന്തരപ്രാധാന്യമുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കേണ്ട അപേക്ഷകളാണെങ്കിൽ അതാതു സെക്‌ഷൻ ജീവനക്കാരെ ഫോൺവഴി അറിയിക്കണം. കെട്ടിടനിർമാണത്തിനുള്ള അപേക്ഷകൾ പൂർണമായും പി.ഡി.എഫ്. ഫയലായി ഓൺലൈനിൽത്തന്നെ സമർപ്പിക്കണം. മേയ് 15 വരെ വിവാഹരജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല. ഫോൺ: 0483 2791052.