വണ്ടൂർ : താലൂക്കാശുപത്രിയിൽ കോവിഡ് സെക്കൻഡ്‌ലെവൽ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.സി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനംചെയ്തു.

നാൽപ്പത്‌ കിടക്കകളാണ്‌ ഇവിടെയുള്ളത്.

ജില്ലാ നോഡൽ ഓഫീസർ ഡോ. ഷിനാസ്ബാബു, ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സാജിത, പഞ്ചായത്ത് പ്രസിഡന്റ് പി. റുബീന, വൈസ് പ്രസിഡന്റ് ഷൈജൽ എടപ്പറ്റ, മെഡിക്കൽ ഓഫീസർ ഡോ. ഷീജ എന്നിവർ പങ്കെടുത്തു.