തേഞ്ഞിപ്പലം : ഡോ. കെ.എസ്. മാധവന് കാലിക്കറ്റ് സർവകലാശാല നൽകിയ കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കണമെന്ന് എ.ഐ.ഡി.എസ്.ഒ. സർവകലാശാലാ അധ്യാപകനിയമനങ്ങളിലെ സംവരണ അട്ടിമറികളെക്കുറിച്ച് പത്രത്തിൽ ലേഖനം എഴുതിയതിനാണ് ഡോ. മാധവനെതിരേ നടപടിയെന്നും ഇത് ജനാധിപത്യവിരുദ്ധമാണെന്നും ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ബിനു ബേബി പ്രസ്താവനയിൽ പറഞ്ഞു. ഡോ. മാധവനെതിരായ നടപടി ഉപേക്ഷിച്ചില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് വള്ളിക്കുന്ന് മണ്ഡലം മുസ്‌ലിംലീഗും യൂത്ത്‌ലീഗും പ്രഖ്യാപിച്ചിട്ടുണ്ട്. സർവകലാശാലയെ അപകീർത്തിപ്പെടുത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാർ നോട്ടീസ് നൽകിയിരിക്കുന്നത്.