ചേലേമ്പ്ര : ചേലേമ്പ്രയിൽ ചൊവ്വാഴ്ച മെഗാ ആർ.ടി.പി.സി.ആർ. കോവിഡ് പരിശോധനാക്യാമ്പ് നടത്തും. ദേവകി അമ്മ മെമ്മോറിയൽ ബി.എഡ്. കോളേജ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. നാലുമുതൽ ഒമ്പതുവരെ വാർഡുകാർക്ക്-രാവിലെ 10.30 മുതൽ 11.30 വരെ. ഒന്ന്‌, രണ്ട്‌, മൂന്ന്‌, 10, 11, 12 വാർഡുകാർക്ക്-11.30 മുതൽ 12.30 വരെ. 13, 14, 15, 16, 17, 18 വാർഡുകാർക്ക്-12.30 മുതൽ 1.30 വരെ. ആധാർ കാർഡ് കരുതണം. നിലവിൽ കോവിഡ് പോസിറ്റീവായവർക്ക്‌ ചൊവ്വാഴ്ച പരിശോധന ഇല്ല. ക്വാറന്റീനിൽ കഴിയുന്ന അവരുടെ കുടുംബാംഗങ്ങൾക്ക് പരിശോധന നടത്താം. വാർഡംഗവുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ ഉറപ്പുവരുത്തണം.

പ്രതിരോധത്തിൽ ഉദാസീനതആരോപിച്ച് സി.പി.എം.

ചേലേമ്പ്ര : ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി പ്രതിരോധപ്രവർത്തനത്തിൽ കാണിക്കുന്ന ഉദാസീന നിലപാട് അവസാനിപ്പിക്കണമെന്ന് സി.പി.എം. ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ചേലേമ്പ്രയിൽ അഞ്ഞൂറിനടുത്ത് രോഗികൾ ഇപ്പോൾ ചികിത്സയിലാണ്. അവരുമായി സമ്പർക്കമുണ്ടായ നൂറുകണക്കിനാളുകൾ ക്വാറന്റീനിൽ കഴിയേണ്ടവരാണ്. പലർക്കും വീടുകളിൽ ക്വാറൻറീൻ സൗകര്യം ഇല്ലാത്തവരുണ്ട്. അത്തരത്തിലുള്ളവർക്ക് ആവശ്യമായ സൗകര്യമൊരുക്കാനുള്ള യാതൊരു ശ്രമവും പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. കഴിഞ്ഞദിവസം ചേർന്ന സർവകക്ഷിയോഗത്തിൽ സി.പി.എം. ഇക്കാര്യമുന്നയിച്ചെങ്കിലും അതിനോട് അനുകൂല നിലപാടല്ല ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് സി.പി.എം. യോഗം കുറ്റപ്പെടുത്തി.