കീഴാറ്റൂർ : പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് പ്രദേശവാസികൾ വിവിധ ഉപകരണങ്ങൾ നൽകി. കെ. സുരേഷ് കുമാർ, വ.പി. നൗഷാദ് എന്നിവരാണ് വീൽചെയർ, വാക്കിങ് സ്റ്റിക്, ഫാൻ എന്നിവ നൽകിയത്. യൂണിറ്റ് ചെയർമാൻ പി. നാരായണനുണ്ണി ഉപകരണങ്ങൾ ഏറ്റുവാങ്ങി.

ബിന്ദു വടക്കേക്കോട്ട, പി. കുഞ്ഞാണി, സി. ചന്ദ്രൻ, കെ. മുനീർ, പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു.