കൊണ്ടോട്ടി : പെട്രോൾ, ഡീസൽ വിലവർധയിൽ പ്രതിഷേധിച്ചും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടേത് ജനദ്രോഹനയങ്ങളെന്ന് ആരോപിച്ചും മുൻസിപ്പൽ കോൺഗ്രസ് കമ്മിറ്റി കുറുപ്പത്തെ പെട്രോൾപമ്പിന് മുന്നിൽ ധർണ നടത്തി.

കെ.കെ. ആലിബാപ്പു ഉദ്ഘാടംചെയ്തു. പി. അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. ദാവൂദ് കുന്നമ്പള്ളി, പി.എ. അബ്ദുൾ അലി, പുളിക്കൽ അഹമ്മദ്, കെ.എൻ. കുഞ്ഞഹമ്മദ്ഹാജി, ചുക്കാൻ ബിച്ചു, കെ. സനൂപ്, സി.കെ. നാടിക്കുട്ടി, ചേനങ്ങാടൻ ഷംസു, ഫൈസൽ ആലുങ്ങൽ തുടങ്ങിയവർ പ്രസംഗിച്ചു.

കൊണ്ടോട്ടി : മുതുവല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി. അബ്ദുൽ അലി ഉദ്ഘാടനംചെയ്തു. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.

എ. കുഞ്ഞു, കെ. ഉമ്മർ, ഷിബുമോൻ, എം.സി. മൊയ്തീൻ, വേലായുധൻ, മുസ്തഫ, ടി. ജയപ്രകാശൻ, കെ. സുജിത്ത്, നാസർ എന്നിവർ പ്രസംഗിച്ചു.

നന്നമ്പ്ര : പെട്രോൾ-പാചകവാതക വിലവർധനവിനെതിരേ കോൺഗ്രസ് നന്നമ്പ്ര മണ്ഡലം കമ്മറ്റി ധർണ നടത്തി.

തെയ്യാല പെട്രോൾപമ്പിന് മുൻവശം നടന്ന ധർണ ഡി.സി.സി. സെക്രട്ടറി ഒ. രാജൻ ഉദ്ഘാടനംചെയ്തു.

എൻ.വി. മൂസക്കുട്ടി അധ്യക്ഷതവഹിച്ചു. യു.വി. അബ്ദുൽകരീം, പി.പി. അനിത, ബാലൻ ചെറുമേലകത്ത്, ധന്യാദാസ്, ഡോ. ഉമ്മുഹബീബ, കാച്ചീരി അനിൽകുമാർ, ഷാഫി പൂക്കയിൽ, ദാസൻ കൈതക്കാട്ടിൽ, സക്കീർഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.