തിരൂർ : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഡിപ്ലോമ യോഗ്യതയുള്ള മുഴുവൻ അധ്യാപകരുടെയും കൂട്ടായ്മയായ ഡിപ്ലോമ എൻജിനീയറിങ് ടീച്ചേഴ്സ് ഓർഗനൈസേഷന്‍റെ (ഡെറ്റോ) പതിനാലാം സംസ്ഥാന സമ്മേളനം ശനിയാഴ്ച തിരൂർ സീതിസാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജിൽ നടക്കും.

പ്രതിനിധി സമ്മേളനം ഡോ. കെ.ടി. ജലീൽ എം.എൽ.എ.യും സംസ്ഥാന സമ്മേളനം മന്ത്രി വി. അബ്ദുറഹ്‌മാനും ഉദ്ഘാടനംചെയ്യും. ഡെറ്റോ പ്രസിഡന്റ് എസ്. അൻവർ, എ.വി. ഷംസുദ്ദീൻ, കെ.എ. കാദർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.