എടക്കര : കർഷകർക്കുള്ള ജൈവകൃഷിപരിശീലന പരിപാടിക്ക് പഞ്ചായത്തുകളിൽ തുടക്കമായി. ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി ഒരോ പഞ്ചായത്തിലും 50 ഹെക്ടർ സ്ഥലത്താണ് കൃഷി നടത്തുന്നത്.

പാതിരിപ്പാടം തുരുത്തേൽ ബെന്നിയുടെ വീട്ടിൽനടന്ന പരിശീലനം കൃഷി ഓഫീസർ നീതു തങ്കം ഉദ്ഘാടനംചെയ്തു. അസി. കൃഷി ഓഫീസർ പി.വി. സതീഷ്, കൃഷി അസിസ്റ്റന്റ് എ. ശ്രീജയ്, രഞ്ജിമ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം കബീർ പനോളി, കരുനെച്ചി മംഗലശേരി കോമളവല്ലി എന്നിവർ മൂല്യവർധിത വസ്തുക്കൾ തയ്യാറാക്കുന്നതിന് നേതൃത്വം നല്കി.