കൊണ്ടോട്ടി : ഫാറൂഖ് കോളേജ്-വാഴക്കാട് റോഡിൽ ഊർക്കടവ് ഭാഗത്ത് റോഡ് ഉപരിതലം ഇന്റർലോക്ക് ചെയ്യുന്നതിനാൽ ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനഗതാഗതം വെള്ളിയാഴ്‌ച രാത്രി 8.30 മുതൽ പണിതീരുംവരെ നിരോധിച്ചു.

അരീക്കോട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ഇടശ്ശേരിക്കടവ് പാലംവഴി തിരിഞ്ഞ് ചെറുവാടി-മാവൂർ വഴിയും കോഴിക്കോട്ടുനിന്ന് അരീക്കോട് ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ മാവൂർ-ചെറുവാടി വഴി തിരിഞ്ഞും പോകണം.

ഫാറൂഖ് കോളേജ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കവണക്കല്ലുപാലം വഴി ചെറൂപ്പ- മാവൂർ-ചെറുവാടി-ഇടശ്ശേരിക്കടവ് വഴിയും ഫാറൂഖ് കോളേജ് ഭാഗത്തേക്കുപോകുന്ന വാഹനങ്ങൾ ഇടശ്ശേരിക്കടവ് പാലംവഴി തിരിഞ്ഞു ചെറുവാടി-മാവൂർ-ചെറൂപ്പ-കവണക്കല്ലുപാലം വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.