മേലാറ്റൂർ : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേത് ജനവിരുദ്ധ നയങ്ങളെന്ന് ആരോപിച്ച് ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്‌സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) മേലാറ്റൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധസംഗമം നടത്തി. പോസ്റ്റോഫീസിന്‌ മുൻപിൽ നടത്തിയ പ്രതിഷേധപരിപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ. അജിത്പ്രസാദ് ഉദ്ഘാടനംചെയ്തു.

പി. അബു അധ്യക്ഷതവഹിച്ചു. സി.കെ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. കെ. ചന്ദ്രൻ, പി. സമദ്, പി.കെ. സതീഷ്, കരുവള്ളി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.