വളാഞ്ചേരി : വട്ടപ്പാറയിൽ പിക്കപ്പ്‌വാൻ മറിഞ്ഞു. ഡ്രൈവർ കാവുംപുറം സ്വദേശി ഇബ്രാഹിം(45) പരിക്കില്ലാതെ രക്ഷപ്പെട്ടു.

എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ ഓഫീസിന്‌ സമീപം ദേശീയപാതയിൽനിന്ന് താഴ്ചയുള്ള കോൺക്രീറ്റ് റോഡിലേക്ക് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.