കൂട്ടിലങ്ങാടി : ശിഹാബ് തങ്ങളുടെ ഓർമദിനത്തിൽ പുഴക്കത്തൊടി ഷാഹിനക്ക് ലഭിച്ച പെരുന്നാൾ സമ്മാനം എന്നും ഓർമിക്കാനുള്ളതാണ്. പഞ്ചായത്ത് പതിനെട്ടാം വാർഡ് മുസ്‌ലിംലീഗ് കമ്മിറ്റി ഷാഹിനയുടെ കുടുംബത്തിന് പണിത കാരുണ്യഭവനത്തിൽ ഇനി കുടുംബത്തിന് അന്തിയുറങ്ങാം. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ താക്കോൽ കൈമാറി.
എൻ.കെ. അഹമ്മദ് അഷ്‌റഫ്, എൻ.കെ. ഹുസൈൻ, കുരിക്കൾ മുനീർ, കെ.പി. മാനു, പി. ഉസ്മാൻ, ഇ.സി. നൂറുദ്ദീൻ, ടി. മൊയ്തീൻകുട്ടി, സി.എച്ച്. മനാഫ്, പി.എൻ. മമ്മു തുടങ്ങിയവർ പങ്കെടുത്തു.