മലപ്പുറം : ഉജ്ജ്വലയോജന ഉപഭോക്താക്കൾക്ക് അടുത്ത മൂന്നുമാസത്തേക്കുള്ള ഗ്യാസ് സിലിൻഡറുകൾ സൗജന്യമായി നൽകും. ജൂൺ മുപ്പതുവരെയാണ് സൗജന്യം ഏർപ്പെടുത്തിയിട്ടുള്ളത്. ഏപ്രിൽമാസത്തെ സിലിൻഡറിനുള്ള തുക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മുൻകൂറായി അയയ്ക്കും.
ഉപഭോക്താവിന് ഒരു സിലിൻഡർ ഒരു മാസത്തേക്കാണ് അനുവദിച്ചിട്ടുള്ളത്. രജിസ്‌റ്റേർഡ് മൊബൈൽനമ്പർ വഴിയാണ് പുതിയ സിലിൻഡറിന് ആവശ്യപ്പെടേണ്ടത്.