കോട്ടയ്ക്കൽ : അടച്ചിടലിനെത്തുടർന്ന് പ്രതിസന്ധി നേരിടുന്ന അച്ചടിമേഖലയെ രക്ഷിക്കാൻ നികുതി, ഫീസ്, പിഴകൾ എന്നിവയിൽ ഇളവു പ്രഖ്യാപിക്കണമെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
തദ്ദേശസ്ഥാപനങ്ങളുടെ അച്ചടിസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പൂർണമായ ഇളവു നൽകണം.
വ്യാപാരി ക്ഷേമനിധി, കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്‌മെൻറ്സ് തൊഴിലാളി ക്ഷേമനിധി തുടങ്ങിയവയിൽ അംഗങ്ങളായവർക്ക് ഇടക്കാലാശ്വാസമായി 10,000 രൂപ നൽകണമെന്നും ജില്ലാസെക്രട്ടറി വി. രാജൻ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.