ഏലംകുളം : പത്താംക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി കുന്നക്കാവ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വിജയഭേരി കോ-ഓർഡിനേറ്റർ ടി. സലീം പേരാമ്പ്രയും നവാസ് കൂരിയാടും നേതൃത്വം നൽകി.

പ്രഥമാധ്യാപകൻ കെ. സ്രാജുട്ടി, ഇ. രാമൻകുട്ടി, ജി. ഉണ്ണിക്കൃഷ്ണൻ, പി.പി. രാമൻകുട്ടി, എ.പി. നന്ദകുമാർ, കെ. ജുനൈസ്, ടി. ഇബ്രാഹിം, പി. രാജൻ, കെ. പ്രദീപ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.