തിരൂർ : കേരള ഒളിമ്പിക് അസോസിയേഷൻ പ്രഭാത-സായാഹ്ന നടത്തക്കാരുടെ കൂട്ടായ്മ രൂപവത്കരിക്കുന്നതിന്റെ ആദ്യഘട്ടമായി ജില്ലാതല ഒളിമ്പിക് വേവ് തിരൂരിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ബുധനാഴ്ച രാവിലെ ഏഴരയ്ക്ക് തിരൂർ രാജീവ്‌ഗാന്ധി സ്മാരക സ്റ്റേഡിയത്തിൽ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. സി. മമ്മൂട്ടി എം.എൽ.എ. അധ്യക്ഷതവഹിക്കും.

പത്രസമ്മേളനത്തിൽ കൈനിക്കര ഷാഫി ഹാജി, അൻവർ സാദത്ത് കള്ളിയത്ത്, രാജു, ഫൈസൽ ബാബു, പി. ഹൃഷികേശ് കുമാർ എന്നിവർ പങ്കെടുത്തു.