മലപ്പുറം : മുന്നാക്ക വികസന കോർപ്പറേഷനിലെ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷിക്കണമെന്ന് ദേശീയ മുന്നാക്ക സമുദായ ഐക്യവേദി ചെയർമാൻ കാഞ്ഞിക്കൽ രാമചന്ദ്രൻ നായർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് അർഹമായ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ബോർഡിന് സാധിക്കുന്നില്ല. പിന്നാക്ക കോർപ്പറേഷന് കോടിക്കണക്കിന് രൂപ കേന്ദ്രം അനുവദിക്കുമ്പോൾ മുന്നാക്ക കോർപ്പറേഷന് കേന്ദ്രഫണ്ടുമില്ല. ഭവനസഹായങ്ങൾക്കും മറ്റുമായി സർക്കാർ അനുവദിച്ച ഫണ്ട് കേർപ്പറേഷനിലെ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത കാരണം അർഹരുടെ കൈകളിൽ എത്തുന്നില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഇടതുമുന്നണി നൽകിയ വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.