മലപ്പുറം : കേരള ഡവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലാതല ആശയ രൂപവത്കരണ സെമിനാർ വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 -ന് തിരൂർ എസ്.എസ്.എം. പോളിടെക്‌നിക് കോളേജിൽ നടക്കും.

ട്രഡീഷണൽ ഇൻഡസ്ട്രീസ് ആൻഡ് എം.എസ്.എം.ഇ. എന്ന വിഷയത്തിലാണ് സെമിനാർ. തൃശ്ശൂർ എം.എസ്.എം.ഇ. ജോയിന്റ് ഡയറക്ടർ ജി.എസ്‌. പ്രകാശ്, ചെന്നൈ എംബയോം അജിത്ത് മത്തായി എന്നിവർ പങ്കെടുക്കും.

13-നും 35-നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്ക് നൂതന ആശയങ്ങൾ വികസിപ്പിക്കാനും അവ പ്രവർത്തികമാക്കാനും ആവശ്യമായ സാങ്കേതികസഹായവും സാമ്പത്തികസഹായവും നൽകും.