മങ്കട : കെട്ടിടംപണി നടക്കുന്ന സ്ഥലങ്ങളിലെ നിർമാണസാമഗ്രികൾ രാത്രി മോഷ്ടിച്ച് വിൽപ്പന നടത്തിയ പ്രതിയെ അറസ്റ്റുചെയ്ത മങ്കട പോലീസിനെ നിർമാണത്തൊഴിലാളി യൂണിയൻ മങ്കട ഏരിയാകമ്മിറ്റി അനുമോദിച്ചു. നിർമാണത്തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനും യൂണിയൻ അഖിലേന്ത്യ ജനറൽസെക്രട്ടറിയുമായ വി. ശശികുമാർ ഉപഹാരംനൽകി. നിർമാണത്തൊഴിലാളി യൂണിയൻ ഏരിയാസെക്രട്ടറി പി. അബ്ദുസ്സമദ്, ജില്ലാകമ്മിറ്റിയംഗം എം. സുകുമാരൻ, കെ. ഫിറോസ്‌ബാബു, പി. സൽമാൻ ഫാരിസ്, എ.ടി. അനിൽകുമാർ, പി. റഷീദലി, കെ. വിനോദ് എന്നിവർ സംസാരിച്ചു.