ഒതുക്കുങ്ങൽ : ഒതുക്കുങ്ങൽ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള മെഗാ കോവിഡ് ടെസ്റ്റ്‌ ക്യാമ്പിലേക്ക് ഒതുക്കുങ്ങൽ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മിറ്റി സൗജന്യമായി ആന്റിെജൻ കിറ്റ് അടക്കമുള്ള ഉപകരണങ്ങൾ നൽകി.

പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് പരവക്കൽ ആലിപ്പ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കടമ്പോട്ട് മൂസയ്ക്ക്‌ കിറ്റുകൾ കൈമാറി. പഞ്ചായത്ത് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി കറുമണ്ണിൽ ഇസ്ഹാഖ്, ഇ.കെ. മുഹമ്മദലി, എ.കെ. ഖമറുദ്ദീൻ, എം.സി. കുഞ്ഞിപ്പ, മണി പത്തുർ, അലി മേലേതിൽ, വി.എഫ്. ശിഹാബ്, സിദ്ദിഖ് സിത്താര, ഉമർഖാൻ ആട്ടീരി തുടങ്ങിയവർ പങ്കെടുത്തു.