മലപ്പുറം : പ്രകൃതിദുരന്തം, മറ്റു പ്രയാസങ്ങൾ എന്നിവ അനുഭവിക്കുന്ന ജില്ലയിലെ പ്രസുടമകൾക്കു സഹായം നൽകാൻ കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി 'കൈത്താങ്ങ്' എന്ന പേരിൽ പദ്ധതിക്കു തുടക്കം കുറിച്ചു. തീപ്പിടിത്തത്തിൽ നാശനഷ്ടമുണ്ടായ അരീക്കോടുള്ള ബസൂക്ക പ്രസുടമ ഇബ്രാഹിമിനു തുക കൈമാറി ജില്ലാ പ്രസിഡന്റ് അനീസ് ചുണ്ടയിൽ ഉദ്ഘാടനംചെയ്തു.

സെക്രട്ടറി വി. രാജൻ അധ്യക്ഷതവഹിച്ചു. ഗോവിന്ദൻകുട്ടി, പി. ജയേഷ്, സി. അബ്ദുറഹ്‌മാൻ, സുൽഫിക്കർ അരീക്കോട്, കെ.കെ. നബീൽ എന്നിവർ പ്രസംഗിച്ചു.