പട്ടിക്കാട് : വെട്ടത്തൂർ പ്രാഥമികാരോഗ്യകേന്ദ്രം കിടത്തിച്ചികിത്സ സൗകര്യമുള്ള ആശുപത്രിയായി ഉയർത്തണമെന്നും, ആശവർക്കർമാരുടെ ജോലിഭാരം കണക്കിലെടുത്ത് ജനസംഖ്യാനുപാതികമായി ആശാവർക്കർമാരെ പുതുതായി നിയമിക്കണമെന്നും ആശവർക്കേഴ്‌സ് യൂണിയൻ വെട്ടത്തൂർ പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.

സി.ഐ.ടി.യു. ഏരിയാ ജോയിന്റ് സെക്രട്ടറി എം. ഗോപാലൻ ഉദ്ഘാടനംചെയ്തു. കെ.ഇ. ചിന്തന അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി. ലളിത, ഷീജ, എം. ഹംക്കുട്ടി, കെ. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു.