കരുളായി : രണ്ടുദിവസങ്ങളിലായി കാട്ടാന കൃഷിനാശമുണ്ടാക്കിയ കിണറ്റിങ്ങൽ, കുരങ്ങമ്പാറ എന്നിവിടങ്ങളിൽ എൻ.സി.പി. ഭാരവാഹികൾ സന്ദർശനം നടത്തി.

സംസ്ഥാന ജനറൽസെക്രട്ടറി പി.വി. അജ്മലിന്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പ്രദേശത്തെത്തിയത്. കാട്ടാനശല്യത്താൽ ജനം അനുഭവിക്കുന്ന ദുരിതം നേരിട്ടു മനസ്സിലാക്കുന്നതിനും വിവരം വനംമന്ത്രിയെ അറിയിക്കുന്നതിനുമായാണ് ഇവർ സ്ഥലം സന്ദർശിച്ചത്. സംരക്ഷണഭിത്തിയോ, സൗരോർജവേലിയോ സ്ഥാപിച്ച് ആനശല്യത്തിന് സ്ഥിരം പരിഹാരം കാണാനുള്ള നടപടി സ്വീകരിക്കാനായി മന്ത്രിതലത്തിൽ ആവശ്യപ്പെടുമെന്നും പി.വി. അജ്മൽ പറഞ്ഞു.