മലപ്പുറം : വാരണാസിയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്സിലെ അഞ്ചുകിലോമീറ്റർ നടത്തമത്സരത്തിൽ എ.കെ. ഉണ്ണികൃഷ്ണൻ സ്വർണം നേടി. അരീക്കോട് താലൂക്ക് ആശുപത്രിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായ ഉണ്ണികൃഷ്ണൻ പറപ്പൂർ സ്വദേശിയാണ്.

ദേശീയ, അന്തർദേശീയ അത്‌ലറ്റിക്‌സിൽ നേരത്തെയും മെഡലുകൾ നേടിയിട്ടുണ്ട്. 2013-ൽ ജപ്പാനിലെ ടോക്യോവിൽനടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ അഞ്ചു കിലോമീറ്റർ നടത്തത്തിൽ ഇന്ത്യക്കായി വെങ്കലം നേടിയിരുന്നു. ഫ്രാൻസിലെ ലിയോണിൽനടന്ന മാസ്റ്റേഴ്സ് ഒളിംപിക്സിൽ നടത്തത്തിൽ പത്താംസ്ഥാനവും നേടി. 2017-ൽ ചൈനയിലും 2019-ൽ മലേഷ്യയിലും നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ വെള്ളിയും നേടി.

ഭാര്യ ജിഷമോൾ തൊട്ടേക്കാട് യു.പി. സ്കൂളിൽ അധ്യാപികയാണ്. മക്കൾ: അനഘ, അനാമിക, അനുജ.