കണ്ണമംഗലം : കണ്ണമംഗലം വെസ്റ്റ് യു.ഡി.വൈ.എഫ്. കമ്മിറ്റി വാളക്കുട പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മുന്നിൽ പ്രതിഷേധസമരം നടത്തി. കോവിഡ് -19 വാക്സിനേഷനിൽ മലപ്പുറം ജില്ലയോടുള്ള കേരളസർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, പഞ്ചായത്ത് ഭരണസമിതിക്കെതിരേ കളവു പ്രചരിപ്പിച്ച സി.പി.എം. കണ്ണമംഗലം കമ്മിറ്റി മാപ്പു പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പുള്ളാട്ട് ഷംസു ഉദ്ഘാടനംചെയ്തു. അസ്‌ലം ചെങ്ങാനി അധ്യക്ഷതവഹിച്ചു. ഇസ്മായിൽ പുള്ളാട്ട്, ഹമീദ് അരീക്കാട്ട്, പുള്ളാട്ട് സലീം, പി.പി. അബ്ദുൽ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.