കിഴിശ്ശേരി : കുഴിമണ്ണ ജി.എച്ച്.എസ്. സ്കൂളിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് മൊബൈൽഫോൺ ലഭ്യമാക്കുന്നതിന് കനിവ് പദ്ധതിയുടെ ഭാഗമായി മൊബൈൽഫോൺ ലൈബ്രറി തുടങ്ങി

സ്കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും പൂർവ വിദ്യാർഥി കൂട്ടായ്മകളുടെയും സഹായത്തോടെയാണ് പദ്ധതി തുടങ്ങിയത്. ലൈബ്രറിയുടെ ഉദ്ഘാടനവും സൗജന്യ ഫോൺവിതരണവും ജില്ലാപഞ്ചായത്തംഗം എം.പി. ഷരീഫ നിർവഹിച്ചു. ബാലത്തിൽ ബാപ്പു എം.എം.എം.എസ്. വിജയികളെ അനുമോദിച്ചു. എം.സി. ബാവഹാജി അധ്യക്ഷതവഹിച്ചു. സി. ബാബു, കോട്ട ഉമ്മർഹാജി, ടി. തസ്‌നിം, സി.എ. അനിൽകുമാർ, ഡി. ഷൗക്കത്തലി, ടി.കെ. ഖദീജ എന്നിവർ പ്രസംഗിച്ചു.