ഏലംകുളം : ഓൺലൈൻ പഠനത്തിന് പ്രയാസപ്പെടുന്ന വിദ്യാർഥികൾക്ക് മൊബൈൽഫോൺ വാങ്ങുന്നതിന് മാതൃക മലപ്പുറം ജില്ലാകമ്മിറ്റി നടത്തിയ ലക്കി ഡ്രോ പരിപാടിയുടെ നറുക്കെടുപ്പ് പെരിന്തൽമണ്ണ നഗരസഭാധ്യക്ഷൻ പി. ഷാജി ഏലംകുളത്ത് നിർവഹിച്ചു.

മുഹമ്മദ് ഹാഷിം, കിരൺ കൃഷ്ണ, അലി എന്നിവരാണ് ആദ്യ മൂന്ന് സമ്മാനങ്ങൾ നേടിയത്. ജില്ലാ ജോയിന്റ് കൺവീനർ പി. അക്ഷര അധ്യക്ഷതവഹിച്ചു.

എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റിയംഗം തേജസ്, ജില്ലാസെക്രട്ടറി കെ.എ. സക്കീർ, പ്രസിഡന്റ് ഇ. അഫ്‌സൽ, രഹന സബീന, സജാദ്, മാതൃക ജില്ലാ ജോയിന്റ് കൺവീനർ ഷനി തുടങ്ങിയവർ പ്രസംഗിച്ചു.