കാളികാവ്: േചനപ്പാടി കോളനിയിലെ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി തുടങ്ങി. 10 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും ധാരണയായി. ജില്ലാകളക്ടര്‍ പി. ബിജുവിന്റെ നേതൃത്വത്തിലാണ് നടപടി ആംഭിച്ചിട്ടുള്ളത്. ചേനപ്പാടി കോളനിയില്‍ നിന്ന് ഒരുവര്‍ഷംമുമ്പ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. മരം കുടിലുകള്‍ക്ക് മുകളില്‍വീണ് പന്ത്രണ്ടുവയസുകാരന്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ആദിവാസികളെ മാറ്റി പാര്‍പ്പിച്ചിരുന്നത്.
പുല്ലങ്കോട് റബ്ബര്‍ എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള തൊഴിലാളി ക്ഷേമ കേന്ദ്രത്തിലാണിപ്പോള്‍ ചേനപ്പാടിയിലെ ആദിവാസികുടുംബങ്ങളുള്ളത്. ഒരുമുറിയുള്ള ചോര്‍ന്നൊലിക്കുന്ന തൊഴിലാളിക്ഷേമകേന്ദ്രത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ മുപ്പതിലധികം പേരുണ്ട്. സൗജന്യമായി സ്ഥലം കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പണം നല്‍കി സ്ഥലം കണ്ടെത്തിയത്.
സ്ഥലം ലഭിച്ചാല്‍ വീട് അനുവദിക്കുന്നതിന് ഐ.ടി.ഡി.പിയില്‍ ഫണ്ടുണ്ട്. ചോക്കാട് പരുത്തിപ്പറ്റയിലെ രണ്ടര ഏക്കര്‍ സ്ഥലമാണ് ആദിവാസികള്‍ക്കായി വാങ്ങിയിട്ടുള്ളത്. സെന്റിന് 33,500 രൂപ വില നിശ്ചയിച്ച് കൈമാറുന്നതിന് സ്ഥലം ഉടമയുമായി കളക്ടര്‍ ധാരണയിലെത്തിയതായി ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൈനാട്ടില്‍ അഷ്‌റഫ് പറഞ്ഞു. മഴക്കാലത്തിനു മുമ്പ് സുരക്ഷിത സ്ഥലത്തേക്ക് ആദിവാസികളെ മാറ്റി പാര്‍പ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി ഉണ്ടായിട്ടുള്ളത്. സ്ഥലമെടുപ്പിനു മാത്രം 7,75,000 രൂപ െചലവു വരും. ഒന്‍പതു കുടുംബങ്ങള്‍ക്കാണ് സ്ഥലം നല്‍കുക. അച്ഛനും മകനും വേറെയായി താമസിക്കുന്ന കുടുംബത്തെ ഒന്നായിട്ടാണ് പരിഗണിച്ചിട്ടുള്ളത്. കളക്ടറുടെ നിര്‍ദേശപ്രകാരം ഗ്രാമപ്പഞ്ചായത്തംഗം റസിയ അലിയുടെ നേതൃത്വത്തിലാണ് പരുത്തിപ്പറ്റയില്‍ സ്ഥലം കണ്ടെത്തിയിട്ടുള്ളത്.