വളാഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍.

ചാവക്കാട് സ്വദേശിയായ നാല്‍പ്പത്തിമൂന്നുകാരനെയാണ് വളാഞ്ചേരി സ്റ്റേഷന്‍ എസ്.എച്ച്.ഒ. എസ്. അഷ്റഫ് അറസ്റ്റുചെയ്തത്.

സ്‌കൂള്‍ കൗണ്‍സിലര്‍ക്ക് കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. രണ്ടാമതായി വിവാഹംചെയ്ത പ്രതി സ്വന്തം കുട്ടിയെ കഴിഞ്ഞ അഞ്ചുകൊല്ലമായി വളാഞ്ചേരിയിലെ താമസസ്ഥലത്തുവെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് ചാവക്കാട്ടുള്ള ആദ്യഭാര്യയില്‍ നാലു കുട്ടികളുണ്ടെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.