വേങ്ങര: ഇടതുപക്ഷക്കാരനായിരുന്ന കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോള്‍ വിരുന്നൊരുക്കി സത്കരിച്ച ഇടതുപക്ഷം വേങ്ങര മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായ തന്നേയും സത്കരിക്കേണ്ടിവരുമെന്ന് യു.എന്‍.എ. ഖാദര്‍.
 
തന്റെ രാഷ്ട്രീയജീവിതത്തില്‍ ആദ്യ 17 കൊല്ലം ഇടതുപക്ഷത്തോടൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയില്‍ നടന്ന വനിതാലീഗ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്തു.
 
സുഹ്‌റ മമ്പാട് അധ്യക്ഷതവഹിച്ചു. കെ.പി. സുല്‍സിമിയ, ടി.കെ. മൊയ്തീന്‍കുട്ടി, ചാക്കീരി ഹഖ്, അബ്ദുല്‍ഹഖ്, ഖദീജ മൂത്തേടത്ത്, സക്കീന പുല്‍പ്പാടന്‍, ശ്രീദേവി, സുലൈഖാബി, വി.കെ. സുബൈദ എന്നിവര്‍ പ്രസംഗിച്ചു.