തിരുനാവായ: കുറുമ്പത്തൂര്‍ ചന്ദനക്കാവ് ഭഗവതീക്ഷേത്രത്തില്‍ താലപ്പൊലി ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിവിധ ദേശങ്ങളില്‍നിന്നുള്ള കൊടിവരവുകള്‍ കാഴ്ചയുടെ വിരുന്നൊരുക്കി. മീനമാസത്തിലെ ഉത്രംനാളില്‍ കൂറയിട്ട കളംപാട്ടിന് സമാപനമായാണ് താലപ്പൊലി ആഘോഷിച്ചത്.

ശുകപുരം ദിലീപിന്റെ തായമ്പക, കളംപൂജ, താലപ്പൊലി പറമ്പിലേക്ക് ഭഗവതിയുടെ എഴുന്നള്ളിപ്പ് എന്നിവയുമുണ്ടായി. ബാലകൃഷ്ണന്‍ എമ്പ്രാന്തിരി പൂജകള്‍ക്ക് കാര്‍മികത്വംവഹിച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഗണപതിക്ഷേത്രത്തില്‍ അയ്യപ്പന്‍ പാട്ടുമുണ്ടാകും.