തിരൂര്‍: കൂട്ടായി സൗത്ത് ജി.എം.എല്‍.പി. സ്‌കൂളില്‍ ആറ് എല്‍.പി.എസ്.എ. തസ്തികയും ഒരു ജൂനിയര്‍ അറബിക് ടീച്ചര്‍ തസ്തികയും ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ പത്തുമണിക്ക് സ്‌കൂള്‍ ഓഫീസില്‍.

ബി.പി. അങ്ങാടി ജി.എം.യു.പി. സ്‌കൂളില്‍ അറബിക് എല്‍.പി, ജൂനിയര്‍ ഹിന്ദി, എല്‍.പി, യു.പി. മലയാളം മീഡിയം തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 29-ന് രാവിലെ 11-ന് സ്‌കൂള്‍ ഓഫീസില്‍.

എരമംഗലം: പാലപ്പെട്ടി ഗവ. ഫിഷറീസ് യു.പി. സ്‌കൂളില്‍ എല്‍.പി.എസ്.എ, യു.പി.എസ്.എ, അറബിക് അധ്യാപക തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം തിങ്കളാഴ്ച പത്തിന് സ്‌കൂള്‍ ഓഫീസില്‍.

വെളിയങ്കോട് ഗ്രാമം ജി.എല്‍.പി. സ്‌കൂളില്‍ എല്‍.പി.എസ്.എ. അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം ചൊവ്വാഴ്ച പത്തിന് സ്‌കൂള്‍ ഓഫീസില്‍.

വെളിയങ്കോട് ഗവ. ഫിഷറീസ് എല്‍.പി. സ്‌കൂളില്‍ എല്‍.പി.എസ്.എ. അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം ചൊവ്വാഴ്ച പത്തിന് സ്‌കൂള്‍ ഓഫീസില്‍.

പഴഞ്ഞി ജി.എം.എല്‍.പി. സ്‌കൂളിലേക്ക് ജൂനിയര്‍ അറബിക് അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. അഭിമുഖം ജൂണ്‍ രണ്ട് ശനിയാഴ്ച 9.30 ന് സ്‌കൂള്‍ ഓഫീസില്‍

വെളിയങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് മലയാളം, മാത്!സ്, അറബിക്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് എന്നീ തസ്തികകളിലേക്ക് താത്കാലികനിയമനം നടത്തുന്നു. അഭിമുഖം വ്യാഴാഴ്ച 10.30-ന് സ്‌കൂള്‍ ഓഫീസില്‍.

വെളിയങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സെക്കന്‍ഡറി തലത്തില്‍ സീനിയര്‍ വിഭാഗം ഹിസ്റ്ററി, ജൂനിയര്‍ വിഭാഗം മലയാളം, ഫിസിക്‌സ്, മാത്!സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് അധ്യാപക തസ്തികകളിലേക്ക് താത്കാലികനിയമനം നടത്തുന്നു. അഭിമുഖം ബുധനാഴ്ച പത്തിന് സ്‌കൂള്‍ ഓഫീസില്‍.

തിരുനാവായ: എടക്കുളം ജി.എം.എല്‍.പി. സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എല്‍.പി.എസ്.എ. ആറും ഫുള്‍ ടൈം അറബിക് ഒരൊഴിവുമുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന് സ്‌കൂള്‍ ഓഫീസില്‍.

തെക്കന്‍കുറ്റൂര്‍:
തെക്കന്‍കുറ്റൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ എല്‍.പി.എസ്.എ. ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം 30-ന് 10-ന് സ്‌കൂളില്‍ നടക്കും.

താനൂര്‍: ദേവധാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യു.പി.എസ്.എ, ജൂനിയര്‍ അറബിക് എന്നീ തസ്തികകളിലേക്കും എച്ച്.എസ്. വിഭാഗങ്ങളില്‍ മലയാളം, ഹിന്ദി, അറബിക്, നാച്വറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് തസ്തികകളിലേക്കുമുള്ള അഭിമുഖം തിങ്കളാഴ്ച രാവിലെ ഒന്‍പതിന് നടക്കും.

എച്ച്.എസ്. വിഭാഗം കണക്ക്, ഇംഗ്ലീഷ്, സോഷ്യല്‍സയന്‍സ്, തസ്തികകളിലേക്കുള്ള അഭിമുഖം രണ്ടുമണിക്കും നടക്കും.തവനൂര്‍:
കേളപ്പന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള ഹൈസ്‌കൂള്‍ വിഭാഗം ഗണിതം, ഹിന്ദി അധ്യാപക തസ്തികയില്‍ നിയമനം നടത്തുന്നതിനുള്ള അിഭിമുഖം 30-ന് 11-ന് സ്‌കൂളില്‍ നടക്കും.