തിരൂര്‍: മലയാളസര്‍വകലാശാല ചരിത്രപഠനവിഭാഗത്തിന്റെ നേതൃത്വത്തില്‍ വിക്കിപീഡിയയുടെ പതിനഞ്ചാം വാര്‍ഷികാഘോഷവും ഉപയോക്താക്കളുടെ സംഗമോത്സവവും വ്യാഴാഴ്ച നടക്കും. ഡോ. എം.ആര്‍. രാഘവവാരിയര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഡോ. വിജയലക്ഷ്മി അധ്യക്ഷയാവും. അറിവിന്റെ ജനാധിപത്യം, ഭാഷയും സാങ്കേതികവിദ്യയും തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. 2002 ഡിസംബര്‍ 21 മുതല്‍ ആണ് മലയാളം വിക്കീപീഡിയ ഉള്ളടക്കത്തോടെ പ്രത്യക്ഷപ്പെട്ടത്.