തിരൂര്‍: ക്ഷേത്രത്തില്‍ കവര്‍ച്ചക്കെത്തിയ കള്ളന്‍ ഉറങ്ങിപ്പോയി. ക്ഷേത്രത്തിലെ ക്ലാര്‍ക്ക് രാവിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ ഭണ്ഡാരം കുത്തിപ്പൊളിച്ചശേഷം ഇരുന്ന് ഉറങ്ങുന്ന കള്ളനെയാണ് കണ്ടത്. ഉടനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

തിരൂര്‍ പോലീസ് ലൈനിലെ വഞ്ഞേരിമന നരസിംഹമൂര്‍ത്തി കുബേര ക്ഷേത്രത്തിലാണ് മോഷണത്തിനിടയില്‍ ഉറങ്ങിപ്പോയത്.
 
മരക്കഷണം കൊണ്ടുവന്ന് ക്ഷേത്രത്തിന്റെ ചുമരില്‍ ചാരി ഓട് നീക്കി നാലമ്പലത്തിനുള്ളില്‍ കയറിയാണ് തിടപ്പള്ളിയിലുണ്ടായിരുന്ന ചട്ടുകമെടുത്ത് ഭണ്ഡാരം കുത്തിപ്പൊളിച്ചിട്ടുള്ളത്. ഭണ്ഡാരത്തിലെ ചില്ലറപ്പണം പുറത്തെടുത്തു. കുറ്റിപ്പുറം സ്വദേശി ബൈജുവാണ് പോലീസിന്റെ പിടിയിലായത്.