അമരംമ്പലം:  കാട് മൂടിക്കിടന്ന റോഡ് കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി വൃത്തിയാക്കി. അമരംമ്പലം പഞ്ചായത്തിലെ കല്‍ച്ചിറ യുവജന സംഘം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആണ് കാട് വെട്ടിത്തെളിച്ച് റോഡ് വൃത്തിയാക്കിയത്.

കല്‍ച്ചിറയില്‍ നിന്നും ഗെയ്റ്റിങ്ങല്‍ വരെയുള്ള റോഡില്‍ രണ്ട് കിലോമീറ്റര്‍ പ്രദേശത്തെ കാട് ആണ് വെട്ടിത്തെളിച്ച് വൃത്തിയാക്കിയത്. 

റോഡ് വ്യക്തമായി കാണാന്‍ കഴിയാത്ത വിധം കാട് മൂടി കിടക്കുകയായിരുന്നു. സെക്രട്ടറി സല്‍മാന്‍, പ്രസിഡന്റ് സുജിത്ത്, അജിത്ത് വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ ആണ് ശുചീകരണ പ്രവര്‍തത്തനം നടന്നത്.