പുറത്തൂര്‍: മംഗലം, പുറത്തൂര്‍, വെട്ടം വില്ലേജുകളുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കൂട്ടായി കേന്ദ്രമായി തീരദേശ വില്ലേജ് രൂപവത്കരിക്കണമെന്ന് സി.പി.എം. മംഗലം ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. കാവഞ്ചേരിയില്‍ കെ. ഉദയന്‍ നഗറില്‍ ചേര്‍ന്ന പ്രതിനിധിസമ്മേളനം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂട്ടായി ബഷീര്‍ ഉദ്ഘാടനംചെയ്തു.

സി. ശശിധരന്‍, സി.പി. ഷുക്കൂര്‍, കെ.പി. കാര്‍ത്ത്യായനി എന്നിവരുള്‍പ്പെട്ട പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. കെ.വി. സുരേന്ദ്രന്‍ രക്തസാക്ഷി പ്രമേയവും ഇ. ജഹ്ഫര്‍ അനുശോചനപ്രമേയവും സെക്രട്ടറി കെ.വി. പ്രസാദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

തിരൂര്‍ ഏരിയാസെക്രട്ടറി പി. ഹംസക്കുട്ടി, ഏരിയാകമ്മിറ്റി അംഗങ്ങളായ കെ. കൃഷ്ണന്‍ നായര്‍, എം. ബഷീര്‍, കെ. നാരായണന്‍, എം. ബാപ്പുട്ടി, വി.വി. ഗോപിനാഥ്, കെ.വി. പ്രസാദ്, കെ. ദിനേശ് എന്നിവര്‍ പ്രസംഗിച്ചു. എ. പ്രേമാനന്ദന്‍ സെക്രട്ടറിയായി 13 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

റെഡ് വൊളന്റിയര്‍ മാര്‍ച്ചും പ്രകടനവും നടന്നു. എന്‍.പി. അബ്ദുറഹീം നഗറില്‍ നടന്ന പൊതുസമ്മേളനം കൂട്ടായി ബഷീര്‍ ഉദ്ഘാടനംചെയ്തു. മന്ത്രി ഡോ. കെ.ടി. ജലീല്‍, തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ എസ്. ഗിരീഷ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ. പ്രേമാനന്ദന്‍ അധ്യക്ഷനായി.