നിലമ്പൂര്‍: പോത്തുകല്ല് ഗ്രാമപ്പഞ്ചായത്തില്‍ ഭരണമാറ്റമുണ്ടാകും. ഞെട്ടിക്കുളം ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയമാണ് ഇതിനു കാരണം.
നിലവില്‍ യു.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. യു.ഡി.എഫിന് ഒന്‍പത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. എല്‍.ഡി.എഫിന് എട്ടംഗങ്ങളായിരുന്നു. ഒരംഗത്തിന്റെ ബലത്തിലാണ് യു.ഡി.എഫിലെ സി.കരുണാകരന്‍പിള്ള പ്രസിഡന്റായി ഭരണസമിതി നിലവില്‍ വന്നിരുന്നത്.
ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ എല്‍.ഡി.എഫിന് ഒന്‍പതും യു.ഡി.എഫിന് എട്ടും അംഗങ്ങളായി. പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. കരുണാകരന് പിള്ള പറഞ്ഞു. പുതിയ ഭരണസമിതി നിലവില്‍ വരുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പിന്നീട് ആലോചിച്ചുതീരുമാനിക്കുമെന്ന് സി.പി.എം.എടക്കര ഏരിയാസെക്രട്ടറി ടി.രവീന്ദ്രനും അറിയിച്ചു.
പതിനൊന്നാം വാര്‍ഡിലെ താര അനില്‍ മരിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കാരണമായത്. യു.ഡി.എഫിന്റെ വാര്‍ഡായ ഞെട്ടിക്കുളത്ത് ഇടതുപക്ഷത്തെ രജനി വിജയിച്ചത് കോണ്‍ഗ്രസില്‍ സജീവ ചര്‍ച്ചയാകും. കോണ്‍ഗ്രസിലെ രണ്ട് നേതാക്കളുടെ കീഴിലാണ് പോത്തുകല്ല് പഞ്ചായത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം നടക്കുന്നത്. അണികളില്‍ നല്ലൊരു വിഭാഗത്തിന് നേതൃത്വത്തിനോടുള്ള എതിര്‍പ്പാണ് പരാജയകാരണമെന്ന് പരാതിയുണ്ട്. മുന്‍പൊരിക്കല്‍ ഇതേ വാര്‍ഡില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി വിജയിച്ചിരുന്നു. നേതാക്കള്‍ തമ്മില്ത്തല്ലിയതാണ് അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെടാന്‍ കാരണം എന്നായിരുന്നു വിലയിരുത്തല്‍.
ബി.ജെ.പിയുടെ വോട്ട് കുറഞ്ഞു
കഴിഞ്ഞതവണ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഈ വാര്‍ഡില്‍നിന്ന് 82 വോട്ട് കിട്ടിയിരുന്നു. എന്നാല്‍ ഇത്തവണയത് 34 വോട്ടായി കുറഞ്ഞു.