പെരിന്തല്‍മണ്ണ: ട്രാഫിക്പരിഷ്‌കാരങ്ങള്‍ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് സമയനഷ്ടവും ബുദ്ധിമുട്ടും ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നഗരസഭാ ചെയര്‍മാന് പരാതി നല്‍കി.

ഊട്ടി റോഡില്‍നിന്നും ബസ് കയറിയിരുന്നവരാണ് പരാതി അറിയിച്ചത്. പുലാമന്തോള്‍, കൊപ്പം, ഏലംകുളം തുടങ്ങിയ പ്രദേശങ്ങളില്‍നിന്നും വരുന്നവര്‍ക്ക് മടങ്ങിപ്പോക്ക് പ്രയാസമാകുന്നു. ട്രാഫിക് കുരുക്കില്ലാത്ത ഇടങ്ങളില്‍ സ്റ്റോപ്പ് കണ്ടെത്തി പരിഹാരം ഉണ്ടാക്കണമെന്നാണ് ആവശ്യം.