പരപ്പനങ്ങാടി: ഗണകകണിശസഭ വിജയദശമിദിനം ദൈവജ്ഞ ആചാര്യദിനമായി ആചരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
അക്ഷരക്കളരികളെയും ആശാന്മാരെയും അനുസ്മരിക്കാന്‍ വേണ്ടിയാണ് ദിനാചരണം. വിദ്യാരംഭദിവസം കുട്ടികളെ എഴുത്തിനിരുത്താന്‍ വിശേഷാല്‍പൂജകള്‍ സംഘടിപ്പിക്കുമെന്ന് കളരിപ്പണിക്കര്‍ ഗണകകണിശസഭ അറിയിച്ചു.