പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ മലബാര്‍ സഹകരണകോളേജില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ അനുസ്മരിച്ചു. 'ഓര്‍മയുടെ കന്യാവനങ്ങള്‍' എന്ന പേരില്‍ നടത്തിയ അനുസ്മരണസദസ്സ് കവിയും മാധ്യമപ്രവര്‍ത്തകനുമായ ഒ.പി. സുരേഷ് ഉദ്ഘാടനംചെയ്തു.

പ്രിന്‍സിപ്പല്‍ ശശികലാ ദേവി അധ്യക്ഷതവഹിച്ചു. കോളേജിലെ റീഡേഴ്‌സ് ഫോറത്തിന്റെ ഉദ്ഘാടനം കവി ശ്രീജിത്ത് അരിയല്ലൂര്‍ നിര്‍വഹിച്ചു. എഴുത്തുകൂട്ടം സെക്രട്ടറി തഫ്‌സീറ, കെ. ദേവിക എന്നിവര്‍ പ്രസംഗിച്ചു.