നിലമ്പൂര്‍: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കനോലി പ്‌ളോട്ടും അവിടേക്കുള്ള തൂക്കുപാലവും ബുധനാഴ്ച മുതല്‍ അടിച്ചിടും.

പാലത്തിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കാണ് തൂക്കുപാലം അടച്ചിടുന്നത്. പാലം അടയ്ക്കുന്നതോടെ കനോലി പ്‌ളോട്ടും സ്വാഭാവികമായി അടച്ചിടേണ്ടിവരും. അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് തൂക്കുപാലം എന്ന് തുറക്കുമെന്ന് പിന്നീടറിയിക്കുമെന്ന് നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ. അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കണ്ണൂരിലെ 'സില്‍ക്ക്' ആണ് കനോലി പ്‌ളോട്ടിലേക്കുള്ള തൂക്കുപാലം നിര്‍മിച്ചത്. പാലത്തിന്റെ വാര്‍ഷിക അറ്റകുറ്റപ്പണികളും അവര്‍തന്നെയാണ് നടത്തിവരാറുള്ളത്. ഇരുപതുദിവസമെങ്കിലും കഴിഞ്ഞാലേ പാലം തുറക്കാനാകൂ.