നാരോക്കാവ്: ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ സീഡിന്റെ ലൗ പ്ലാസ്റ്റിക്ക് എന്ന പദ്ധതിയുടെഭാഗമായി തുണിസഞ്ചികള്‍ നിര്‍മിച്ചു. തുണിസഞ്ചികള്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു വ്യാപാരികളായ ജോണ്‍സണ്‍, മുജീബ്, മനോജ് എന്നിവര്‍ക്ക് കൈമാറി.

സീഡിന്റെ ഒന്നാംസമ്മാനത്തില്‍നിന്ന് ലഭ്യമായ തുകയില്‍നിന്ന് തയ്യല്‍മെഷീന്‍ വാങ്ങി കുട്ടികള്‍ക്ക് തയ്യല്‍പരിശീലനം നല്കുകയുംചെയ്തു. ഇതില്‍നിന്നാണ് തുണി സഞ്ചി നിര്‍മാണത്തിന് തുടക്കംകുറിച്ചത്.

നാരോക്കാവ് അങ്ങാടിയിലെ മുഴുവന്‍ വ്യാപാരികള്‍ക്കും വിതരണത്തിനായി സഞ്ചികള്‍നല്കി. കൂടാതെ സമീപത്തുള്ള വീടുകളിലും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിതരണംചെയ്തു. ആദ്യഘട്ടത്തില്‍ സൗജന്യമായിട്ടാണ് വിതരണം ചെയ്തത്, തുടര്‍ന്ന് വിലയീടാക്കി.

ലഭ്യമാകുന്നതുക സഹപാഠിയുടെ കാന്‍സര്‍ രോഗിയായ പിതാവിന്റെ ചികിത്സയ്ക്കായിട്ടാണ് സമാഹരിക്കുന്നത്. പ്രഥമാധ്യാപകന്‍ പത്മകുമാര്‍, അനിത ബിജു, സീഡ് കോര്‍ഡിനേറ്റര്‍ ഷാന്റി ജോണ്‍, മൈമൂന, ശബിന്‍, മുസഫര്‍, രാജേഷ്, സരിന്‍ , വി.വി. റസിയ, ജോണ്‍സണ്‍, മുജീബ് തുടങ്ങിയവര്‍ നേതൃത്വംനല്കി. ആയിഷ തസ്ലീം, ഫാത്തിമ ഹന്ന, ശാദിയ എന്നിവര്‍ പങ്കെടുത്തു.