മങ്കട: കഴിഞ്ഞദിവസം മോഷണശ്രമം നടന്നതോടെ മങ്കട ആസ്​പത്രിയില്‍ രോഗികള്‍ ഭീതിയില്‍. മുന്‍ഭാഗത്ത് ഗേറ്റും മതിലും ബോര്‍ഡും പൊളിച്ചിട്ടതിനാല്‍ മോഷ്ടാക്കള്‍ക്കും സമൂഹവിരുദ്ധര്‍ക്കും ആസ്​പത്രിയില്‍ കടക്കാന്‍ എളുപ്പമാണ്.

കേടുപാടില്ലാത്ത ഗേറ്റും മതിലും പൊളിച്ചതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. സ്വകാര്യവ്യക്തിക്ക് വഴിയുണ്ടാക്കാന്‍ വേണ്ടിയാണ് മതില്‍ പൊളിച്ചതെന്നാരോപിച്ച് നാട്ടുകാര്‍ നിര്‍മാണം തടയുകയും ചെയ്തു. തുടര്‍ന്ന് സര്‍വേ നടത്താന്‍ തീരുമാനിച്ചെങ്കിലും നടന്നില്ല. ഇതോടെ മതില്‍ പൊളിച്ചിട്ട സ്ഥിതിയില്‍തന്നെ തുടരുകയാണ്.