മഞ്ചേരി: വിളിപ്പുറത്ത് പൂരമെത്തിയ വിശേഷംപങ്കുവച്ച് മഞ്ചേരി മൂതൃക്കുന്ന് ഭഗവതീക്ഷേത്രത്തിലെ പൂരാഘോഷത്തിന്റെ നഗരപ്രദക്ഷിണം നടന്നു.

മൂന്ന് ആനകളുടെയും മേളങ്ങളുടെയും അകമ്പടിയോടെയാണ് നഗരപ്രദക്ഷിണം നടത്തിയത്. പഞ്ചാരിമേളം, കാളകളി, പൂതന്‍കളി എന്നിവ മോടികൂട്ടി. എട്ടിയോട്ട് അയ്യപ്പക്ഷേത്രത്തില്‍നിന്ന് തുടങ്ങിയ ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. ആറാട്ടുകടവില്‍ കേളി നടന്നു. വ്യാഴാഴ്ച പകല്‍പ്പൂരം അരങ്ങേറും.

വൈകീട്ട് എഴുന്നള്ളത്ത്, കേളി, പൂതം, കാള, ചാലിയം കുതിരകുമ്പിടല്‍, ആറാട്ട് പള്ളിവേട്ട തുടങ്ങിയവ നടക്കും.