മഞ്ചേരി: മഞ്ചേരി എലൈറ്റ് ഫര്‍ണിച്ചറിന്റെ നവീകരണത്തോടനുബന്ധിച്ച് അത്യാധുനിക ഫര്‍ണിച്ചര്‍ പ്രദര്‍ശനവാഹനം നിരത്തിലിറക്കി. പുതിയ രംഗപ്രവേശനത്തിലൂടെ എലൈറ്റ് ഫര്‍ണിച്ചര്‍ ഇനിമുതല്‍ മജോക് എലൈറ്റ് ഫര്‍ണിച്ചര്‍ എന്ന പേരിലാണ് അറിയപ്പെടുക.

33 വര്‍ഷത്തെ സേവനപാരമ്പര്യമുള്ള എലൈറ്റ് ഫര്‍ണിച്ചറിന്റെ ഉദ്ഘാടനം 10ന് നടക്കും. പ്രദര്‍ശനവാഹനം വ്യാപാരി വ്യവസായി ഏകോപനസമിതി മഞ്ചേരി യൂണിറ്റ് പ്രസിഡന്റ് എം.പി. ഹമീദ്കുരിക്കള്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. ഒരു വാന്‍ പൂര്‍ണമായും അലങ്കരിച്ചാണ് ഫര്‍ണിച്ചര്‍ ഉത്പന്നങ്ങളെ എലൈറ്റ് പരിചയപ്പെടുത്തുന്നത്. വാനിന്റെ പിന്‍ഭാഗം പൂര്‍ണമായും ഒരു ബഡ്‌റൂമായാണ് രൂപകല്പനചെയ്തിട്ടുള്ളത്. വാന്‍ ഡിസൈന്‍ചെയ്തത് മഞ്ചേരി സീറോ സ്റ്റുഡിയോയും നിര്‍മാണം പൂര്‍ത്തിയാക്കിയത് മജോക്കുമാണ്.