മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അഞ്ചാംവര്‍ഷത്തെ മെഡിക്കല്‍ കൗണ്‍സില്‍ പുനഃപരിശോധന ഉണ്ടായേക്കും.

കഴിഞ്ഞദിവസം പ്രിന്‍സിപ്പല്‍ ഡോ. കെ. മോഹനന്‍ മെഡിക്കല്‍ കൗണ്‍സിലിന് മുന്നില്‍ രേഖകള്‍ ഹാജരാക്കി. നേരത്തെ നടത്തിയ പരിശോധനയിലെ ന്യൂനതകള്‍ പരിഹരിച്ചതായി അറിയിച്ചു. ഡോക്ടര്‍മാരുടെ പട്ടിക കൗണ്‍സില്‍ അംഗീകരിച്ചു.

ഡോക്ടര്‍മാരുടെയും അടിസ്ഥാനസൗകര്യങ്ങളുടെയും കുറവ് ചൂണ്ടിക്കാട്ടിയാണ് കൗണ്‍സില്‍ ആദ്യം അംഗീകാരം നിഷേധിച്ചത്. കോഴിക്കോട്, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജുകളില്‍നിന്ന് 28 ഡോക്ടര്‍മാരെ മഞ്ചേരിയിലേക്ക് നിയമിച്ചിരുന്നു.