മഞ്ചേരി: പതിനൊന്നാം വയസ്സിലേക്ക് കടക്കുന്ന ആകാശവാണി മഞ്ചേരി എഫ്.എം. നിലയത്തില്‍നിന്ന് 26മുതല്‍ പ്രഭാതപ്രക്ഷേപണം.
ആറരമുതല്‍ ഉച്ചയ്ക്ക് 1.20 വരെയാണ് പുതിയ പ്രക്ഷേപണം. വൈകീട്ട് നാലുമുതല്‍ 10 വരെയുള്ള സായാഹ്നപ്രക്ഷേപണം തുടരും. 28-ന് 11 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ തയ്യാറാക്കുന്നുണ്ട്. ഓരോ മണിക്കൂറിലും എഫ്.എം. വാര്‍ത്തകള്‍ ഉണ്ടാവും. പ്രധാനപത്രവാര്‍ത്തകളുമായാണ് പ്രക്ഷേപണം തുടങ്ങുന്നത്. മലയാളപത്രങ്ങളിലെ മുഖപ്രസംഗങ്ങളെ ആസ്​പദമാക്കി ദൃഷ്ടി, ഓരോ മണിക്കൂറിലും തീവണ്ടിസമയം, വൈദ്യുതിമുടക്കം, ഗതാഗതതടസ്സം എന്നിവയുടെ അറിയിപ്പുകള്‍, കായികാവലോകനം, വിചാരധാര തുടങ്ങിയവയാണ് ഇതില്‍ പ്രധാനം.
ആരോഗ്യജാലകം, ആരോഗ്യവിചാരം, ആരോഗ്യവേദി, മധുരംഗീതം, പാട്ടുപൊലിമ, ഇശല്‍, തത്സമയ ഫോണ്‍ ഇന്‍ ചലചിത്രഗാനപരിപാടി, നാട്ടുവൃത്താന്തം, മഴവില്ല് തുടങ്ങിയവയാണ് പുതിയപരിപാടികള്‍. മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ തുടങ്ങിയജില്ലകള്‍ക്കുപുറമെ തമിഴ്‌നാടിന്റെ അതിര്‍ത്തിപ്രദേശങ്ങളിലെ ഉയര്‍ന്ന സ്ഥലങ്ങളിലും എഫ്.എം. ലഭിക്കുന്നുണ്ട്.